റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതീക്ഷയേകി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌

July 11, 2021 - 8:14 am

ദില്ലി : നിലവില്‍ അഞ്ച്‌ലക്ഷത്തിലേറെ പേര്‍ക്ക്‌ തൊഴില്‍ നല്‍കിയിരിക്കുന്ന ടിസിഎസ്‌ 2022 സാമ്പത്തിക വര്‍ഷത്തില്‍ കായമ്പസ്‌ ഇന്റര്‍വ്യൂ വഴി കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക്‌ ജോലി നല്‍കുമെന്ന്‌ പ്രഖ്യാപനം. 2021 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഇന്ത്യയില്‍ 40,000പേര്‍ക്കും അമേരിക്കയില്‍ 2000 പേര്‍ക്കും ജോലി നല്‍കിയിരുന്നു. ലാറ്റിന്‍ അമേരിക്കയിലും കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്ന്‌ ടിസിഎസിന്റെ സിഎച്ച്‌ആര്‍ഒ മിലിന്ദ്‌ ലക്കഡ്‌പറഞ്ഞു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനി 20,409 പേര്‍ക്ക്‌ ജോലി നല്‍കിയെന്നും ഇതോടെ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 509058 ആയി ഉയര്‍ന്നുവെന്നും കമ്പനി പറഞ്ഞു.

സര്‍വീസ്‌ ബിസിനസ്‌ മോഡല്‍ എപ്പോഴും ആളുകളുമായി ചേര്‍ന്നുനില്‍ക്കുന്നതാണെന്നും അത്‌ എപ്പോഴും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും വളരാനുളള അവസരം ഒരുക്കി കൊടുക്കുന്നുണ്ടെന്നും കമ്പനിയുടെ സിഇഒയും എംഡിയുമായ രാജേഷ്‌ ഗോപിനാഥന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *