റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

17 പേരുമായി കാണാതായ റഷ്യന്‍ യാത്രാവിമാനം കണ്ടെത്തി

July 16, 2021 - 7:53 pm

മോസ്‌കോ: സൈബീരിയന്‍ നഗരമായ ടോംസ്‌കിന് പുറത്ത് 17 പേരുമായി കാണാതായ റഷ്യന്‍ യാത്രാവിമാനം കണ്ടെത്തി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും പ്രാദേശിക അധികൃതര്‍ അറിയിച്ചു. സൈബിരിയക്ക് പുറത്ത് അടിയന്തരമായി താഴെയിറക്കിയ വിമാനം തിരച്ചിലിനായി പോയ ഹെലികോപ്ടറുകളാണ് കണ്ടെത്തിയത്. കെഡ്രോവി പട്ടണത്തില്‍ നിന്ന് ടോംസ്‌കിലേക്ക് പോയ അന്റോനോവ് 28 വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഒരാഴ്ച മുന്‍പ് കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്സ്‌ക് കാംചാറ്റ്സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍26 വിമാനം അപകടത്തില്‍പ്പെട്ടാണ് 28 പേര്‍ മരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *