റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാരവൃത്തി: സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

July 17, 2021 - 1:25 pm

ന്യൂഡല്‍ഹി: ഔദ്യോഗിക രഹസ്യനിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാരവൃത്തി ചുമത്തി അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി കോടതി വിധി ഇന്ന്. പ്രതിഫലം പറ്റി അതീവ രഹസ്യാത്മക വിവരങ്ങള്‍ െചെനീസ് രഹസ്യാന്വേഷണ വിഭാഗത്തിനു െകെമാറിയതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റെ (ഇ.ഡി)ടുത്ത കേസിലാണു ശര്‍മ അറസ്റ്റിലായത്. ശര്‍മയ്ക്കെതിരേ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിന്റെയും കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തില്‍ ഇ.ഡി നടത്തിയ തുടരന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇ.ഡിയുടെ അപേക്ഷയില്‍ കഴിഞ്ഞ ബുധനാഴ്ച ശര്‍മയെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *