റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്

July 19, 2021 - 11:52 am

ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. സ്വന്തം മന്ത്രിമാരുടേതും ജഡ്ജിമാരുടേതും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയതില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും സര്‍ക്കാരിന് ഇതില്‍ പ്രതികൂട്ടിലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

‘ഇസ്രയേല്‍ ചാരസംഘടനയായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഡിവൈസ് നല്‍കുന്നത് അതത് സര്‍ക്കാരുകള്‍ക്ക് മാത്രമാണെന്നും അത്രയും വിശ്വാസ്യതയുള്ളവര്‍ക്ക് മാത്രമാണെന്നുമാണ് നേരത്തെ അവര്‍ തന്നെ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. സ്വന്തം മന്ത്രിമാരുടേതും ജഡ്ജിമാരുടേയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെടുത്ത് എന്ത് ലക്ഷ്യമാണ് നിറവേറ്റുന്നത്. വിഷയം ഗൗരവതരമാണ്. എന്ത് തൊട്ടാലും അവര്‍ദേശ സ്‌നേഹത്തിന്റെ പേരു പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. സര്‍ക്കാരാണ് ഇതില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത്.’ കെസി വേണുഗോപാല്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *