കോഴിക്കോട്: ദേശീയ പണിമുടക്ക് ഹര്‍ത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറ്റുന്നത് ശരിയാണോ എന്നത് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തില്‍ വരുമ്പോള്‍ മാത്രമാണ് ഹര്‍ത്താലിനും ബന്ദിനും സമാനമായ അവസ്ഥയായി ദേശീയ പണിമുടക്ക് മാറുന്നതെന്നും , ഇടതുപക്ഷം ഭരിക്കുമ്പോള്‍ ബംഗാളിലും ത്രിപുരയിലും പോലും ഇത്തരത്തില്‍ ഉണ്ടാകാറില്ലായിരുന്നുവെന്നും സതീശൻ പറഞ്ഞു.
പണിമുടക്ക് സംബന്ധിച്ച പുതിയ ചര്‍ച്ചയ്ക്ക് തുടക്കം
ദേശീയപണിമുടക്ക് ദിവസം പുതുയുഗ യാത്ര മാറ്റിവയ്ക്കാത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിമര്‍ശിച്ചതിനോടുള്ള പ്രതികരണമായിട്ടാണ് വി.ഡി. സതീശന് പണിമുടക്ക് സംബന്ധിച്ച പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കേരളത്തില്‍ ജനജീവിതം മുഴുവന്‍ സ്തംഭിക്കുന്ന ഒന്നായി ഇത് മാറുന്നു. ഈ രീതി കാലഹരണപ്പെട്ടതാണോ എന്നതില്‍ പൊതു ചര്‍ച്ച വേണമെന്നും സതീശന് അഭിപ്രായപ്പെട്ടു.
