റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെഗാസസിനു മുന്നില്‍ ഉപകരണങ്ങള്‍ സമ്പൂര്‍ണ പരാജയം: കൂപ്പകുത്തി ആപ്പിളിന്റെ ഓഹരിവില

July 21, 2021 - 12:22 pm

വാഷിങ്ടണ്‍: ചാരസോഫ്റ്റ്വേറായ പെഗാസസിനു മുന്നില്‍ ആപ്പിളിന്റെ ഉപകരണങ്ങള്‍ സമ്പൂര്‍ണ പരാജയമെന്നു റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ ആപ്പളിന്റെ മൂല്യം ഇടിഞ്ഞു. ആപ്പിളിന്റെ ഓഹരിവില ഇന്നലെ 2.3 ശതമാനമാണ് ഇടിഞ്ഞത്.ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ഐ.ഒ.എസ്. 14.6 നു പോലും പെഗാസസിനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടാണു പുറത്തുവന്നത്. അതേസമയം, വളരെക്കുറച്ച് ഐഫോണുകള്‍ മാത്രമേ ആക്രമണത്തിനിരയായുള്ളൂവെന്നാണ് ആപ്പിളിന്റെ വിശദീകരണം. ഐമെസേജസ്, വാട്ട്സ്ആപ്പ്, ആപ്പിള്‍ മ്യൂസിക്ക്, ഫോട്ടോസ് എന്നിവ വഴിയാണു പെഗാസസ് ആപ്പിള്‍ഫോണുകളില്‍ നുഴഞ്ഞുകയറുന്നത്. ഐ.ഒ.എസിലെ സുരക്ഷാ പിഴവ് മുതലെടുത്താണ് ആക്രമണം. ഏറ്റവും സുരക്ഷയുള്ള ഫോണെന്ന അവകാശവാദമാണു ആപ്പിളിനുള്ളത്. പെഗാസസ് ആക്രമണം കമ്പനിക്കു വന്‍ തിരിച്ചടിയാണ്. 50,000 ഉപകരണങ്ങളില്‍നിന്നു ഡേറ്റ ചോര്‍ത്തിയെന്നാണു വിലയിരുത്തല്‍. 67 ഫോണുകളാണ് ആംനെസ്റ്റിയുടെ ലാബില്‍ പരിശോധിച്ചത്. 37 ഫോണുകളില്‍ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തു. ഇവയില്‍ മൂന്ന് ഐഫോണുകളും ഉള്‍പ്പെടും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *