റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍: അന്വേഷണം ആരംഭിച്ചു

July 21, 2021 - 12:45 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സത്വവാരിയില്‍ ഇന്ന് പുലര്‍ച്ച 4.05 ഓടെയാണ് ഡ്രോണ്‍ കണ്ടത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്. സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസും മറ്റ് സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചു.ജമ്മു വിമാത്താവളത്തില്‍ നേരത്തെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ ജാഗ്രത നിര്‍ദ്ദേശമുണ്ട്. മൂന്ന് ജില്ലകളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഡ്രോണുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *