റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അവസാന മണിക്കൂറില്‍പ്പോലും ഒളിമ്പിക്സ് റദ്ദാക്കാന്‍ സാധ്യതയെന്ന് സംഘാടകസമിതി

July 21, 2021 - 12:42 pm

ടോക്കിയോ: കോവിഡ് വൈറസ് വ്യാപനത്തെപ്പറ്റി പ്രവചനം അസാധ്യമാണെന്നും സാഹചര്യം വഷളാകുന്ന പക്ഷം അവസാന മണിക്കൂറില്‍പ്പോലും കായികമാമാങ്കം മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഒളിമ്പിക്സ് സംഘാടകസമിതി മേധാവി തോഷിറോ മ്യൂട്ടോ. ധനകാര്യവിഭാഗം ഉന്നതപദവിയില്‍ നിന്നു വിരമിച്ച മ്യൂട്ടോ ജാപ്പനീസ് ഭരണകൂടവുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്നിരിക്കെ മുന്നറിയിപ്പ് ഗൗരവതരമെന്നാണ് വിലയിരുത്തപ്പെടുന്നത്.അഞ്ചോളം കായികതാരങ്ങളും വളണ്ടിയര്‍മാരും അടക്കം അറുപതിലധികം പേര്‍ വൈറസ് ബാധിതരായ പശ്ചാത്തലത്തിലാണു മ്യൂട്ടോയുടെ മുന്നറിയിപ്പ്.വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ ആദ്യമായി കാണികളില്ലാതെയാകും ഒളിമ്പിക്സ് അരങ്ങേറുന്നത്. അതിനിടെ പ്രധാന ഉദ്ഘാടനവേദിയില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാകില്ലെന്നു പ്രധാന സ്പോണ്‍സര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി ഒളിമ്പിക്സിനു കൊടിയേറുന്നത്. ടോക്കിയോയിലും സമീപ പട്ടണങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംഘാടകസമിതി ചെയര്‍മാന്‍തന്നെ ഒളിമ്പിക്സിന്റെ സുഗമമായ നടത്തിപ്പില്‍ സംശയാലുവായത്. പുതുതായി രോഗികളാകുന്നവരുടെ എണ്ണം ഉയരുകയാണെങ്കില്‍ രാജ്യാന്തര ഒളിമ്പിക്സ് സമിതിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മ്യൂട്ടോ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *