അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

July 22, 2021 - 6:33 pm

തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഓഗസ്റ്റിൽ ആലപ്പുഴയിലും എറണാകുളത്തും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. ആലപ്പുഴ ചേർത്തലയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഓഗസ്റ്റ് അഞ്ചിനും ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ ആറിനും സിറ്റിംഗ് നടക്കും. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഓഗസ്റ്റ് 25നും അങ്കമാലി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ 26നും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ 27നും സിറ്റിംഗ് നടക്കും. സിറ്റിംഗ് രാവിലെ 10 മണിക്ക് ആരംഭിക്കും. സിറ്റിംഗിൽ ഹാജരാകുന്നതിന് അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം എത്തണം. സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *