റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബന്ധുക്കളായ മൂന്നു പിഞ്ചു കുട്ടികള്‍ ചതുപ്പില്‍ മുങ്ങി മരിച്ചു.

May 1, 2020 - 12:30 am

കാഞ്ഞങ്ങാട്: ബാവ നഗറിലെ കാപ്പില്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ബാവനഗറിലെ നൂറിദ്ദിന്റേയും മഹറുഫയുടേയും മകന്‍ ബാഷീര്‍(4), നാസറിന്റേയും താഹിറയുടേയും മകന്‍ അജ്‌നാസ്(6) സാമിറിന്റേയും നസീമയുടേയും മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്.
ഇന്ന്(30-04-2020, വ്യാഴാഴ്ച) വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ വീട്ടിനടുത്തുള്ള ചതുപ്പു നിലത്തില്‍ കണ്ടെത്തിയത്. വൈകീട്ട് കുട്ടികള്‍ കളിക്കുന്നതിനായി പുറത്തേക്ക് പോയതായിരുന്നു. ഇതിനിടയില്‍ ശക്തമായി മഴ പെയ്തു. മഴ വന്നപ്പോള്‍ കുട്ടികള്‍ മൂവരും ചേര്‍ന്ന് അയല്‍ വീട്ടില്‍ പോയിരിക്കുമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. മഴയ്ക്കു ശേഷം ആറരയോടെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അജ്‌നാസും നിഷാദും കടപ്പുറം പി പി ടി എസ് എല്‍ പി സ്‌ക്കൂളിലെ യു കെ ജി വിദ്യാര്‍ഥികളാണ്. മൃതദേഹങ്ങള്‍ മന്‍സൂര്‍ കേരള ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *