റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംഘര്‍ഷാവസ്ഥ: മിസോറാം യാത്ര വിലക്കി അസം സര്‍ക്കാര്‍

July 30, 2021 - 10:06 am

ഗുവാഹത്തി: ആറ് പേരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന് അസം ജനതയ്ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മിസോറാമിലുള്ളവര്‍ സുരക്ഷിതരായിരിക്കണമെന്നും സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്നുമാണ് നിര്‍ദേശത്തിലുള്ളത്.തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ അസാം പോലിസിലെ ആറ് പേര്‍ മരണപ്പെടുകയും 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷവും ചില മിസോ സിവില്‍ സൊസൈറ്റി, വിദ്യാര്‍ത്ഥികള്‍, യുവജന സംഘടനകള്‍ എന്നിവര്‍ അസം സംസ്ഥാനത്തിനും ജനങ്ങള്‍ക്കുമെതിരേ നിരന്തരം പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുണ്ട്. അസം പോലിസില്‍ ലഭ്യമായ വീഡിയോ ഫൂട്ടേജുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത്, അസമിലെ ജനങ്ങള്‍ മിസോറാമിലേക്ക് പോവരുതെന്നും ജോലി സംബന്ധമായ നിര്‍ബന്ധത്തിന് മിസോറാമില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അസം നിര്‍ദേശിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *