റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാവികാഭ്യാസങ്ങള്‍ക്കായി ദക്ഷിണ ചൈനാക്കടലിലേക്ക് ഇന്ത്യന്‍സേനയും

August 5, 2021 - 10:20 am

ന്യൂഡല്‍ഹി: തര്‍ക്കമേഖലയായ ദക്ഷിണ ചെനാക്കടലിലേക്ക് നാവികസേനയെ അയക്കാന്‍ ഇന്ത്യ. ക്വാഡ് കൂട്ടായ്മയ്ക്കൊപ്പം ഒരു മാസം നീണ്ടുനില്‍ക്കുന്ന വിവിധ നാവികാഭ്യാസങ്ങളില്‍ പങ്കെടുക്കാനാണിത്. ക്വാഡ് കൂട്ടായ്മയിലെ അംഗങ്ങളായ അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ചൈനാക്കടല്‍ തീരത്തെ സിംഗപ്പുര്‍, വിയറ്റ്നാം, ഇന്തോനീഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും നാവികാഭ്യാസത്തില്‍ പങ്കെടുക്കും. മിസൈല്‍ പ്രതിരോധശേഷിയുള്ളവ ഉള്‍പ്പെടെ നാലു യുദ്ധക്കപ്പലുകള്‍ വാര്‍ഷിക നാവികാഭ്യാസത്തില്‍ പങ്കെടുക്കുമെന്നു നാവികസേന വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *