റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍പെട്ട്‌ മരിച്ചു

August 16, 2021 - 7:47 am

എടപ്പാള്‍ : സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍ പെട്ട്‌ മരിച്ചു. വട്ടക്കുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുക്കൂര്‍ (26) ആണ്‌ മരിച്ചത്‌ .2021 ഓഗസ്‌റ്റ് 14 ശനിയാഴ്‌ച വൈകിട്ട് 5.30 ഓടെയാണ്‌ അപകടം. എടപ്പാളില്‍ നിന്ന്‌ കുമരനെല്ലൂരിലേക്ക്‌ പോകുന്ന വഴി വില്ലേജ്‌ ഓഫീസിന്‌ സമീപത്തുളള പളളിക്ക്‌ മുമ്പിലായിരുന്നു അപകടം . മുന്നില്‍ പോവുകയായിരുന്ന ട്രെയിലറിനെ മറികടക്കുമ്പോള്‍ എതിരെ വാഹനം വന്നതോടെ ലോറിക്കടിയിലേക്ക്‌ വീഴുകയായിരുന്നുവെന്നാണ്‌ അറിയുന്നത്‌. വീഴ്‌ചയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ്‌ തെറിച്ചുപോയി. തലക്കേറ്റ പരിക്കാണ്‌ മരണകാരണം.

സമീപത്തെ റേഷന്‍ കടയിലുണ്ടായിരുന്ന റാസ്‌ കുറ്റിപ്പാലയുടെ നേതൃത്വത്തില്‍ ഷുഹൈബിനെ എടപ്പാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുമരനല്ലൂരിലെ വികെയര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു ഷുബൈബ്‌.

പിതാവ്‌ ; കുഞ്ഞുമുഹമ്മദ്‌, മാതാവ്‌ : സുഹ്‌റ.സഹോദരങ്ങള്‍ : സുഹൈല, സുഹൈദ, മൃതദേഹം എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *