റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനനേന്ദ്രിയത്തിൽ ഈച്ച കുത്തിയതിനെ തുടർന്നുണ്ടായ അണുബാധയാണ് ആന ചരിയാൻ കാരണമെന്ന് വനം വകുപ്പ്

August 24, 2021 - 8:09 am

കൊല്ലം: പത്തനാപുരത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് വനം വകുപ്പ്. ജനനേന്ദ്രിയത്തിൽ ഈച്ച കുത്തിയതിനെ തുടർന്നുണ്ടായ അണുബാധയാണ് ആന ചരിയാൻ കാരണമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. പത്തനാപുരം കുമരംകുടി വനമേഖലയിൽ 2021 ഓഗസ്റ്റ് 23 ന് വൈകിട്ടോടെയാണ് 25 വയസ് പ്രായം വരുന്ന കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കുമരംകുടി ഫാർമിങ് കോർപ്പറേഷനോട് ചേർന്നുള്ള വനത്തിലെ അരുവിക്ക് സമീപമായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്. പകർച്ച വ്യാധിയോ, വേട്ടക്കാരുടെ ആക്രമണമോ ആകാം ആന ചരിയാൻ കാരണമെന്ന് സംശയം ഉയർന്നിരുന്നു. .
ഇതോടെയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ജനനേന്ദ്രിയത്തിൽ ഈച്ചയുടെ കുത്തേറ്റ് ഉണ്ടായ അണുബാധയാണ് ആന ചരിയാൻ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. മാഗോട്ട് വൂൺഡ് എന്ന പേരിൽ അറിയപ്പെടുന്ന മുറിവുകൾ മുമ്പും ആനകളിൽ ഉണ്ടായിട്ടുണ്ടെന്നും വനം വകുപ്പ് വിശദീകരിച്ചു. ആന ഗർഭിണിയല്ലെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *