റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറസ്റ്റിലായ കേന്ദ്ര മന്ത്രി നാരായണ്‍ റാണെക്ക്‌ ജാമ്യം

August 25, 2021 - 8:32 am

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍ അടിക്കുമെന്ന്‌ പറഞ്ഞതിന്‌ അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക്‌ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി എട്ടുമണിക്കൂറുകള്‍ക്കു ശേഷം മഹാഡ്‌ മജിസ്‌ട്രേറ്റ് കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതെന്നറിയാത്ത മുഖ്യമന്ത്രി താക്കറെയെ താന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അടിക്കുമെന്നായിരുന്നു റാണെയുടെ പരാമര്‍ശം നാസിക്‌ പോലീസാണ്‌ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌.

പരാമര്‍ശത്തിന്റെ പേരില്‍ ശിവസേനാ പ്രവര്‍ത്തകര്‍ വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. റാണെയുടെ ജന്‍ ആശീര്‍വാദ്‌ യാത്ര ചിപ്ലൂണിയെത്തിയപ്പോള്‍ ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെയാണ്‌ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌. രത്‌നഗിരി സെഷന്‍സ്‌ കോടതി അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു. അറസ്റ്റില്‍ നിന്ന്‌ സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി പരിഗണിച്ചില്ല.

ജന്‍ ആശീര്‍വാദ്‌ യാത്ര തിങ്കളാഴ്‌ച റായ്‌ഗഢിലെത്തിയപ്പോഴായിരുന്നു റാണെയുടെ പരാമര്‍ശം . ഇതിനുപിന്നാലെ ശിവസേന-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംസ്ഥാനത്ത്‌ വ്യാപക സംഘര്‍ഷം ഉണ്ടായി. കേന്ദ്ര മന്ത്രിയുടെ ജൂഹുവിലെ വസതിക്കുമുമ്പില്‍ പ്രതിഷേധിച്ച ശിവസേനാ പ്രവര്‍ത്തകരും അദ്ദേഹത്തിന്‌ പിന്തുണയുമായെത്തിയ ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റിരുന്നു. പോലീസ്‌ ലാത്തി വീശി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *