റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടക്കുട്ടികള്‍ മൃതദേഹത്തിന് സമീപം

August 25, 2021 - 8:39 am

കൊച്ചി : കൊച്ചി പറവൂരില്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന യുവാവിനെ റിസോര്‍ട്ടിന്‌ പുറത്ത്‌ വഴിയരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുവയസ്‌ പ്രായമുളള ഇരട്ട കുട്ടികള്‍ മൃതദേഹത്തിനരുകില്‍ രാത്രി മൂന്നുമണിക്കൂറോളം ഇരുന്ന്‌ കരഞ്ഞു. പുലര്‍ച്ചെയെത്തിയ പത്രവിതരണക്കാരനാണ്‌ ദാരുണ സംഭവം പുറത്തറിയിച്ചത്‌.

കലൂര്‍ പളളിപ്പറമ്പില്‍ ജോര്‍ജിന്റെയും ഇടപ്പളളി നോര്‍ത്ത് വില്ലേജ്‌ ഓഫീസര്‍ ലിസിമോളുടെയും ഏകമകന്‍ ജിതിന്‍(29) ആണ്‌ മരിച്ചത്‌. പിതാവ്‌ ജോര്‍ജ്‌ വിദേശത്താണ്‌. ജിതിന്‍ മക്കളായ ഏയ്‌ഡനും ആമ്പര്‍ലിക്കുമൊപ്പം 6 ദിവസം മുമ്പാണ്‌ വലിയപഴമ്പിളളിത്തുരുത്തിലെ മാന്‍ഗ്രൂവ്‌ റിസോര്‍ട്ടിലെത്തിയത്‌. റഷ്യ സ്വദേശിയായ ക്രിസ്‌റ്റീനയാണ്‌ ഭാര്യ.

ഗോവയില്‍ ബിസിനസ്‌ ചെയ്‌തിരുന്ന ജിതിന്‍ കോവിഡ്‌ പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ നാട്ടിലെത്തിയത്‌. കലൂരില്‍ സ്വന്തമായി വീടുണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുളള വാടകവീട്ടിലാണ്‌ താമസം. ക്രിസ്‌റ്റീന ജോലി സംബന്ധമായ ആവശ്യത്തിന്‌ ബംഗളൂരുവിലായിരുന്നു. കാക്കനാട്ടെ വീട്ടില്‍ അറ്റകുറ്റപണി നടക്കുന്നതിനാലാണ്‌ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയത്‌. 2021 ഓഗസ്റ്റ് 24ന്‌ പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കള്‍ക്കൊപ്പം വാതില്‍ തുറന്ന്‌ പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌ .വീട്‌ പോലുളള താമസ സ്ഥലമായതിനാല്‍ ജീവനക്കാരൊന്നും രാത്രിയില്‍ ഉണ്ടായിരുന്നില്ല. ജിതിന്റെ പോസ്‌റ്റ്‌മോര്‍ട്ടം 25/08/21 നടക്കും. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനമെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *