റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഞാന്‍ മരിച്ചിട്ടില്ല, നേരിട്ടത് കൊടിയ പീഡനം: താലിബാന്‍ അടിച്ച്‌കൊന്നെന്ന് പറഞ്ഞ റിപ്പോര്‍ട്ടറുടെ ട്വീറ്റ്

August 27, 2021 - 11:40 am

കാബൂള്‍: താലിബാന്‍ അടികൊന്നെന്ന് പറഞ്ഞ ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ ജീവനോടെയിരിക്കുന്നു. റിപ്പോര്‍ട്ടറെ താലിബാന്‍ വധിച്ചെന്ന് അഫ്ഗാനിലെ ആദ്യ സ്വതന്ത്ര വാര്‍ത്താ ചാനലായ ടോളോ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ടര്‍ സയര്‍ യാദ് ഖാന്‍ ട്വീറ്റുമായെത്തിയത്.താന്‍ ജീവനോടെയുണ്ടെന്നും കൊടിയ പീഡനമാണ് താലിബാനില്‍നിന്നു നേരിട്ടതെന്നും റിപ്പോര്‍ട്ടര്‍ സയര്‍ യാദ് ഖാന്‍ പറഞ്ഞു.റിപ്പോര്‍ട്ടിങ്ങിനിടെ കാബൂള്‍ ന്യൂസ് സിറ്റിയില്‍ എന്നെ മര്‍ദിച്ചു.കാമറയും മറ്റുപകരണങ്ങളും മൊെബെല്‍ ഫോണും തട്ടിയെടുത്തു. ചിലര്‍ എന്റെ മരണവാര്‍ത്തയും പ്രചരിപ്പിച്ചു. അത് തെറ്റാണ്. കവചിത ലാന്‍ഡ് ക്രൂസറില്‍ നിന്നാണ് താലിബാന്‍ ഭീകരര്‍ ഇറങ്ങിയത്. അവര്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി എന്നെ വേട്ടയാടുകയായിരുന്നു -സയര്‍ യാദ് ഖാന്റെ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *