റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷക പ്രക്ഷോഭം: 1,500 പ്രതിനിധികളുമായി ദ്വിദിന ദേശീയ കണ്‍വന്‍ഷന്‍ തുടരുന്നു

August 27, 2021 - 11:44 am

ന്യൂഡല്‍ഹി: കര്‍ഷക സമരം ഒന്‍പതാം മാസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രക്ഷോഭകരുടെ ദ്വിദിന ദേശീയ കണ്‍വന്‍ഷന്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായ സംഘടനകളിലെ 1,500 പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് കണ്‍വന്‍ഷന്‍. ഹരിയാനയിയിലെ സിംഘു അതിര്‍ത്തിയില്‍ ഇന്നലെ ആരംഭിച്ച യോഗം ഇന്നും തുടരും. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് കര്‍ഷകര്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്കു പുറമെ തൊഴിലാളി സംഘടനകളെയും സമരത്തിന്റെ ഭാഗമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *