റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാബൂള്‍ വിമാനത്താവളം കയ്യടക്കി താലിബാന്‍

September 1, 2021 - 8:47 am

കാബൂള്‍ : കാബൂളിലെ ഹമീര്‍ കര്‍സായി അന്താരാഷ്ട്രവിമാനത്താവളം കയ്യടക്കി താലിബാന്‍. പ്രത്യേക സോ വിഭാഗത്തിന്റെ യൂണിഫോറം ധരിച്ച സംഘങ്ങള്‍ യുഎസ്‌ ഉപേക്ഷിച്ചുപോയ വിമാനങ്ങളിലും ഹെലികോപ്‌റ്ററുകളിലും പരിശോധന നടത്തി . വിമാനത്താവളം തകര്‍ക്കപ്പെട്ട നിലയിലാണ്‌ ഇപ്പോഴുളളത്‌. അമേരിക്ക അഫ്‌ഗാന്‍ വിടുന്നതിന്‌ മുമ്പ്‌ നശിപ്പിച്ച ഡസന്‍കണക്കിന്‌ സൈനീക ഹെലികോപ്‌റ്ററുകളുടെയും വിമാനങ്ങളുടെയും അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ ശേഷിക്കുന്നണ്ട്‌.

ശൂന്യമായ ബുളളറ്റ്‌ കേസുകള്‍ തറയില്‍ ചിതറി കിടക്കുന്നു. വിമാനത്താവളത്തെ റോക്കറ്റാക്രമണത്തില്‍ നിന്നു രക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സംവിധാനവും നശിപ്പിച്ചതായി യുഎസ്‌ സെന്‍ട്രല്‍ കമാന്‍ഡ്‌ തലവന്‍ കെന്നത്ത്‌ മെക്കയിന്‍ അറിയിച്ചിരുന്നു. വിമാനങ്ങളുടെ കോപ്‌റ്റരുകളുടെ ജനാലകള്‍, തകര്‍ക്കുകയും ടയറുകള്‍ ഊരിമാറ്റുകയും ചെയ്‌തു. ഇത്തരത്തില്‍ 73 വിമാനങ്ങളാണ്‌ ഉപേക്ഷിച്ചത്‌.

ഓഗസ്‌റ്റ്‌ 14ന്‌ രക്ഷ3ദൗത്യം തുടങ്ങിയതിന്‌ ശേഷം കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി 6000 സൈനികരെയാണ്‌ യുഎസ്‌ വിന്യസിച്ചിരുന്നത്‌. ഒരുമില്യണ്‍ ഡോളര്‍ വിലവരുന്ന 70 എംആര്‍എപി കവചിത വാഹനങ്ങളും 27 ഹംവീസും യുഎസ്‌ ഉപയോഗശൂന്യമാക്കിയവയില്‍ ഉള്‍പ്പെടുന്നു.

വിമാനത്താവളത്തില്‍ സുരക്ഷാ പ്രശ്‌നം നിനല്‍ക്കുന്നുമ്‌ടെങ്കിലും ഏതെങ്കിലും വിദേശ രാജ്യത്തിന്റെ സൈനീക സാന്നിദ്ധ്യം അഫ്‌ഗാനില്‍ അനുവദിക്കില്ലെന്ന്‌ താലിബാന്‍ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *