റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യ ബസ്‌ നിയന്ത്രണം തെറ്റി രണ്ട്‌ ബൈക്ക് യാത്രികരെ ഇടിച്ചു

September 14, 2021 - 10:32 am

ആറ്റിങ്ങല്‍: ഡ്രൈവര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ സ്വകാര്യ ബസ്‌ നിയന്ത്രണം തെറ്റി മറിഞ്ഞു. ആറ്റിങ്ങല്‍ ആലംകോട്‌ പെട്രോല്‍ പമ്പിന്‌ സമീപമാണ്‌ അപകടം. നിയന്ത്രണം തെറ്റിയ ബസ്‌ രണ്ട്‌ ബൈക്ക്‌ യാത്രികരെ ഇടിക്കുകയും റോഡിന്‌ വശത്തേക്ക് മറിഞ്ഞ്‌ മരത്തിലിടിച്ച നില്‍ക്കുകയുമായിരുന്നു. ബസ്‌ ഡ്രൈവറേയും പരിക്കേറ്റ യാത്രികരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക്‌ ഗുരുതരമല്ലെന്നാണ്‌ വിവരം .

ആറ്റിങ്ങല്‍ നിന്ന്‌ കല്ലമ്പലത്തേക്ക്‌ പോവുകയായിരുന്ന ദേവൂട്ടി എന്ന ബസാണ്‌ അപകടത്തില്‍ പെട്ടത്‌. പൂവമ്പാറ പുളിമൂട്ടില്‍ സ്വദേശി ഷൈബു(35) ആണ് ബസ്‌ഡ്രൈവര്‍. ഇയാള്‍ക്ക്‌ വാഹനം ഓടിക്കുന്നതിനിടെ ജന്നി ഉണ്ടായതിനെ തുടര്‍ന്നാണ്‌ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്‌. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *