റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കരകുളം വില്ലേജ് ഓഫീസ് നവീകരണം ത്വരിതപ്പെടുത്തണം – മന്ത്രി ജി ആര്‍ അനില്‍

September 25, 2021 - 5:14 pm

തിരുവനന്തപുരം: കരകുളം വില്ലേജ് ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് മന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. വാളിക്കോട് ജംഗ്ഷനില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ചെങ്കോട്ട് റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വാമനപുരം നദിയുടെ കരയില്‍ പാലോട് റേഞ്ചിലെ ചില വീടുകളുടെ സംരക്ഷണ ഭിത്തികള്‍ അപകടവസ്ഥയിലാണെന്നും അടിയന്തരമായി അവ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജി സ്റ്റീഫന്‍ എം എല്‍ എ പറഞ്ഞു. നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്ന കല്ലാറിന്റെ തീരത്ത് സുരക്ഷാവേലി സ്ഥാപിക്കണമെന്നും ഇവിടെ സുരക്ഷാ ഗാര്‍ഡുകളെ നിയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

പൊന്മുടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് സമീപത്തുള്ള തകര്‍ന്ന റോഡിന് സംരക്ഷണ ഭിത്തി സ്ഥാപിക്കണമെന്ന്  ഡി കെ മുരളി എം എല്‍ എ നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. നവ് ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി ശശി, വി ജോയ്,  ഒ എസ് അംബിക, എം പി മാരുടെ പ്രതിനിധികള്‍, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *