റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ വള്ളിത്തോട് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കു നേരെ കാട്ടാന ആക്രമണം; യുവാവ് മരിച്ചു

September 26, 2021 - 4:59 pm

കണ്ണൂർ: കണ്ണൂർ വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. 26/09/21 ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

മരണപ്പെട്ട ജസ്റ്റിന്റെ ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബൈക്കും ആന തകർത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *