ന്യൂഡല്‍ഹി: രാജ്യാന്തരതലത്തില്‍ പ്രായപൂര്‍ത്തിയായവരുടെ ശരാശരി ഉയരത്തില്‍ വര്‍ധന രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ വിപരീതസ്ഥിതിയെന്നു പഠനം. ഇന്ത്യയില്‍ ഉയരം ആശങ്കാജനകമാംവിധം കുറയുകയാണ്.ട്രെന്‍ഡ്സ് ഓഫ് അഡല്‍റ്റ് ഹൈറ്റ് ഇന്‍ ഇന്ത്യ 1998 – 2015: എവിഡന്‍സ് ഫ്രം ദ് നാഷണല്‍ ഫാമിലി ആന്‍ഡ് ഹെല്‍ത്ത് സര്‍വേ എന്ന പേരിലുള്ള പഠനത്തിലാണിതു വ്യക്തമാക്കുന്നത്. രാജ്യാന്തരതലത്തില്‍ ജനങ്ങളുടെ ഉയരം കൂടുമ്പോള്‍ ഇന്ത്യക്കാരില്‍ അങ്ങനെയല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയിലെ 15-25 വയസുകാരായ സ്ത്രീ-പുരുഷന്മാരുടെ ശരാശരി ഉയരത്തില്‍ ആശ്ചര്യപ്പെടുത്തുന്ന കുറവാണുണ്ടായത് – സ്ത്രീകളുടെ ഉയരത്തില്‍ ശരാശരി 0.42 സെന്റിമീറ്റര്‍, പുരുഷന്‍മാരില്‍ 1.10 സെന്റിമീറ്റര്‍. ഇന്ത്യയിലെ പുരുഷന്മാരുടെ ശരാശരി ഉയരം അഞ്ച് അടി എട്ട് ഇഞ്ച്(170 സെന്റീമീറ്റര്‍) ആണ്. സ്ത്രീകളുടേത് അഞ്ച് അടി മൂന്നിഞ്ചും(157.5 സെന്റീമീറ്റര്‍).
നാഗാലാന്‍ഡില്‍ പക്ഷേ ഉയരം കൂടുകയാണ്. ഹിമാചല്‍ പ്രദേശ്, മണിപ്പുര്‍, മേഘാലയ, മിസോറം എന്നിവിടങ്ങളില്‍ കാര്യമായി പൊക്കം കുറയുന്നില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉയരം കുറഞ്ഞുവരികയാണ്. ഉയരക്കുറവിനു കാരണം ജനിതകഘടകങ്ങള്‍ മാത്രമല്ലെന്ന വിലയിരുത്തലിലാണു ഡോ. അര്‍വിന്ദ് പനാഗരിയാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം. ജനിതക ഘടകങ്ങള്‍ 60 – 80 ശതമാനം സ്വാധീനിക്കുന്നത്. ജീവിതെശെലി, പോഷകാഹാരം, സാമൂഹിക-സാമ്പത്തിക സ്ഥിതി അടക്കമുള്ളവയ്ക്കും നിര്‍ണായക സ്വാധീനമുണ്ടെന്ന് ഇവര്‍ പറയുന്നു.
