റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍മന്ത്രി കെ ടി ജലീലിനെ പരിഹസിച്ച്‌ പി എം എ സലാം

October 2, 2021 - 9:08 am

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച്‌ മുസ്ലീംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.. പഴയ വാക്ക്‌ ജലീല്‍ മറന്നിട്ടില്ലെന്ന്‌ കരുതുതുന്നതായി സലാം പറഞ്ഞു. ജലീല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന്‌ ലീഗ്‌ ആവശ്യപ്പെടുന്നില്ലെന്നും പക്ഷെ പറഞ്ഞ വാക്ക്‌ മറന്നില്ലെന്നാണ്‌ കരുതുന്നതെന്നും സലാം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി രാജ്യത്തെ ഏറ്റവും വലിയ നിയമ സംവിധാനമാണ്‌. സുപ്രീം കോടതിക്കപ്പുറത്തേക്കിനി യാതൊരു വിധിയും വരാനില്ല. ബന്ധുനിയമന വിവാദത്തി്‌ല്‍ ജലീലിന്‌ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ്‌ സലാം ഇങ്ങനെ പ്രതികരിച്ചത്‌.

തന്റെ രാജിയിലേക്ക്‌ നയിച്ച ലോകായുക്ത ഉത്തരവിനെയും അത്‌ ശരിവെച്ച ഹൈക്കോടതി നടപടിയേയും ചോദ്യം ചെയ്‌ത്‌ ജലീല്‍ ഉന്നയിച്ച വാദങ്ങള്‍ സുപ്രീം കോടതി തളളി. ബന്ധുവായ കെടി അദീപിനെ ന്യൂന പക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചത്‌ സ്വജനപക്ഷാപാതമെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയുളളതാണെന്ന്‌ ജലീല്‍ വാദിച്ചു.സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. ലീഗ്‌ പ്രവര്‍ത്തകര്‍ക്കനുവദിച്ചലോണ്‍ തിരിച്ചടക്കാത്തതില്‍ നടപടി സ്വീകരിച്ചു. ഇതൊക്കയാണ്‌ പരാതിക്കിടയാക്കിയ പ്രകോപനമെന്നും ജലീല്‍ വാദിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *