റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാനില്‍ സംഘര്‍ഷം തുടരുന്നു : മരണസംഖ്യ 22 ആയി

March 2, 2026 - 2:09 pm

ലാഹോര്‍ | ഇസ്‌റായേലും അമേരിക്കയും ഖംനഈയെ വധിച്ചതിനു പിന്നാലെ പാകിസ്ഥാനില്‍ തുടരുന്ന സംഘര്‍ഷത്തില്‍ മരണസംഖ്യ 22 ആയി. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. ഖംനഈയുടെ ചിത്രങ്ങളുമായി ഇറങ്ങിയ ജനക്കൂട്ടം യു എസ്, യു എന്‍ ഓഫീസുകള്‍ ആക്രമിച്ചു. കറാച്ചിയില്‍ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലാഹോര്‍ ഉള്‍പ്പെടെ പല നഗരങ്ങളിലും സംഘര്‍ഷം തുടരുകയാണ്.

കറാച്ചി വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.

ഇന്നലെ യു എസ് കോണ്‍സുലേറ്റിനെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ സുരക്ഷാഭടന്‍മാര്‍ വെടിയുതിര്‍ത്തിരുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം അനുസരിച്ച് 22 പേര്‍ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവരുന്നത്. 32 മരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് കോണ്‍സുലേറ്റിലേക്ക് ബാരിക്കേഡുകള്‍ തകര്‍ത്ത് കയറിയ പ്രതിഷേധക്കാര്‍ ജനാലകള്‍ അടിച്ചു തകര്‍ക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. കറാച്ചി വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *