റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

15 വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍: പുതിയ വിജ്ഞാപനം പുറത്തിറക്കി

October 6, 2021 - 8:14 am

ന്യൂ ഡല്‍ഹി : കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. 15 വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ പുതിയ വിജ്ഞാപനം. ഇതുപ്രകാരം അടുത്ത ഏപ്രില്‍ 1 മുതല്‍ 15 വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങലുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 8 മടങ്ങ്‌ അധികം പണം നല്‍കേണ്ടി വരും. കാറുകള്‍ക്ക്‌ 5,000രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക്‌ 1,000രൂപയുമാണ്‌ ഈടാക്കുക .നിലവില്‍ 600,300 എന്നിങ്ങനെയാണ്‌ ഈടാക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നയത്തിന്റെ ഭാഗമായാണ്‌ പുതിയ വിജ്ഞാപനം

15 വര്‍ഷത്തിലധികം പഴക്കമുളള ബസ്‌, ട്രക്ക്‌, തുടങ്ങിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന്‌ 12,500 രൂപ നല്‍കണം. 1500രൂപയാണ്‌ നിലവിലുളളത്‌. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനത്തിന്‌ 10,000രൂപയും കാറുകള്‍ക്ക്‌ 40,000രൂപയുമാണ്‌ ഈടാക്കുക. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുളള നിശ്ചിത കാലാവധി കഴിഞ്ഞുവരുന്ന ഓരോ ദിവസത്തിനും 50 രൂപ പിഴയും ഈടാക്കും. സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ മാസം 300 രൂപയും ചരക്കുവാഹനങ്ങള്‍ക്ക്‌ 500രൂപയും പിഴ നല്‍കണം. സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ രൂപത്തിലുളള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമെങ്കില്‍ 200രൂപ അധികം നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *