അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോവിഡ് ധനസഹായം ലഭിക്കാത്ത മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് പരാതി നല്‍കാം

October 7, 2021 - 5:10 pm

പത്തനംതിട്ട: കോവിഡ് ധനസഹായത്തിന് കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഈ മാസം 20നകം ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കണം. ക്ഷേമനിധിയുടെ വെബ്‌സൈറ്റിലും (www.kmtboard.in) പരാതി സമര്‍പ്പിക്കാം. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് മുമ്പ് ധനസഹായം ലഭിച്ച അതേ അക്കൗണ്ടിലേക്ക് തന്നെ 1000 രൂപ കൂടി വിതരണം ചെയ്യും.  ഫോണ്‍: 0495 2966577.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *