റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപി തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറക്കും

October 11, 2021 - 10:29 am

ലക്‌നൗ: യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമാവാന്‍ സംസ്ഥാന ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരുക്കം.ഇതിനായി ഉത്തര്‍ പ്രദേശില്‍ എത്തിയ പ്രിയങ്ക ഗാന്ധി സംസ്ഥാന സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ സോണിയ ഗാന്ധി നിയോഗിച്ച ദീപേന്ദര്‍ ഹൂഡ, വര്‍ഷ ഗൈക്വാദ് എന്നിവരും പങ്കെടുത്തു.സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ജിതേന്ദ്ര സിങ് തിങ്കളാഴ്ച രാവിലെ ലഖ്നൗവില്‍ എത്തും. സ്‌ക്രീനിംഗ് കമ്മിറ്റി ഉത്തര്‍പ്രദേശിലെ വിവിധ ഡിവിഷനുകള്‍ സന്ദര്‍ശിച്ച് താഴേത്തട്ടിലുള്ള നേതാക്കളുടെ അഭിപ്രായങ്ങള്‍ ആരായും. പ്രിയങ്കയുടെ സമ്മതം ലഭിച്ചാല്‍ ഉടന്‍ യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ ആദ്യം ലിസ്റ്റ് പുറത്തിറക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.ഈ ആഴ്ച തന്ന മറ്റ് പാര്‍ട്ടികളും സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടേക്കുമെന്നാണ് സൂചന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *