റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ മാവോയിസ്റ്റ് കോറ കുമാരി പോലീസില്‍ കീഴടങ്ങി

October 18, 2021 - 9:46 am

വിശാഖപട്ടണം: തലയ്ക്കു നാലു ലക്ഷം രൂപ വിലയിട്ട വനിതാ മാവോയിസ്റ്റ് കീഴടങ്ങി. ശ്വേത എന്നറിയപ്പെടുന്ന കോറ കുമാരിയാണു വിശാഖപട്ടണം ജില്ലയില്‍ പോലീസ് മുന്പാകെ ഇന്നലെ കീഴടങ്ങിയത്. സിപിഐ(മാവോയിസ്റ്റ്) പേദബായലു ദളം ഏരിയ കമ്മിറ്റി അംഗമാണു ശ്വേത. ആറു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 43 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശ്വേത. 2009ലാണ് ഇവര്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. അമ്മാവനും മുതിര്‍ന്ന മാവോയിസ്റ്റ് നേതാവുമായ ജെമ്മിലി ജാംബ്രിയുടെ സ്വാധീനത്താലാണു ശ്വേത മാവോയിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ആദിവാസ ഇതര നേതാക്കള്‍ സംഘടനയില്‍ പ്രാമുഖ്യം നേടുന്നതും സംഘടനാകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതുമാണു ശ്വേത കീഴടങ്ങാന്‍ കാരണമെന്ന് വിശാഖപട്ടണം റൂറല്‍ എസ്പി ബി. കൃഷ്ണ റാവു പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *