റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

വിപണി താഴോട്ട്

October 21, 2021 - 10:45 am

മുംബൈ: ലാഭമെടുപ്പില്‍ കാലിടറിയ ഓഹരികള്‍ രണ്ടാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മികച്ച ഉയരംകുറിച്ച സൂചികകളില്‍നിന്നു നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിടുക്കം കാണിച്ചതോടെ ഓഹരി സൂചികകള്‍ ഇന്നലെയും ഇടിഞ്ഞു. തുടര്‍ച്ചയായി ഏഴ് ദിവസത്തെ കുതിപ്പിന് ശേഷം 19ന് ഇടിഞ്ഞ ഓഹരി സൂചികകള്‍ ഇന്നലെ രാവിലെ ഉണര്‍വോടെ തുടങ്ങിയെങ്കിലും പിന്നീട് അതു നിലനിര്‍ത്താനായില്ല.
സെന്‍സെക്സ് 118.33 പോയിന്റ് ഉയര്‍ന്ന് 61,834.38 ലും നിഫ്റ്റി 22.50 പോയിന്റ് വര്‍ധിച്ച് 18,441.30ലുമാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 61,880ലെത്തിയെങ്കിലും പിന്നീട് ക്ലോസ് ചെയ്യുന്നതുവരെ സമ്മര്‍ദത്തിലായിരുന്നു. ഒടുവില്‍ 456 പോയിന്റ് നഷ്ടത്തില്‍ 61,109ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 152.20 പോയിന്റ് താഴ്ന്ന 18,266.60 ലുമെത്തി. സെന്‍സെക്സ് ഓഹരികളില്‍ ഭാരതി എയര്‍ടെല്‍ നാല് ശതമാനംനേട്ടമുണ്ടാക്കി. 709 നിലവാരത്തിലേക്കുയര്‍ന്നു. എസ്ബിഐ, ടാറ്റാ മോട്ടോഴ്സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്‍ഡാല്‍കോ, െടെറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബിപിസിഎല്‍, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *