റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്

February 17, 2026 - 3:18 pm

തിരുവനന്തപുരം: ലക്ഷകണക്കിന് സ്ത്രീകളും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല 2026 മാർച്ച് മൂന്നിന് നടക്കും. ഫെബ്രുവരി 23ന് കാപ്പ് കെട്ട് ഉത്സവം തുടങ്ങും. അന്നു രാത്രി എട്ടിന് ആറ്റുകാൽ അമ്മ പുരസ്കാരം നടൻ മോഹൻലാലിന് നൽകും. 25ന് ഒമ്പതു ദിവസത്തെ കുത്തിയോട്ട വ്രതം ആരംഭിക്കും.

ഉച്ചയ്ക്ക് 3.30 ന് നട അടയ്ക്കും; ചന്ദ്രഗ്രഹണ സമയത്ത് ക്ഷേത്ര ദർശനം അനുവദനീയമല്ല

പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചയ്ക്ക് 3.30 ന് നട അടയ്ക്കും. രാവിലെ 9.45 ന് അടുപ്പിൽ തീ പകരും. 2.15നാണ് പൊങ്കാല നിവേദ്യം. താലപ്പൊലികൾ 1.30 ഓടെ മാത്രമേ അനുവദിക്കൂ. ക്ഷേത്ര നട വൈകുന്നേരം ഏഴിനു മാത്രമേ അന്നു തുറക്കൂ. ചന്ദ്രഗ്രഹണ സമയത്ത് ക്ഷേത്ര ദർശനം അനുവദനീയമല്ലാത്തതിനാൽ തിരക്ക് നിയന്ത്രിക്കാൻ കർശന നിയന്ത്രണം ഉണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *