റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി സിപിഎം ലോക്കല്‍ കമ്മറ്റിയില്‍

October 28, 2021 - 10:21 am

തലശ്ശേരി: മുസ്ലീം ലീഗ്‌ പ്രവര്‍ത്തകന്‍ പെരിങ്ങത്തൂരിലെ മന്‍സൂര്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി സിപിഎം ലോക്കല്‍ കമ്മറ്റിയില്‍ . കേസിലെ പത്താം പ്രതിയും പുല്ലൂക്കരയിലെ സിപിഎം പ്രാദേശിക നേതാവുമായ പിപിജാബിറിനെയാണ്‌ കണ്ണംവെളളിയില്‍ നടന്ന സമ്മേളനത്തില്‍ പെരിങ്ങലം ലോക്കല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുത്തത്‌.

നേരത്തെ സിപിഎം വളളുകണ്ടി ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു ജാബിര്‍. ലോക്കല്‍ കമ്മറ്റി 13 അംഗങ്ങളെയാണ്‌ തെരഞ്ഞെടുത്തത്‌. മൂന്നുപേര്‍ പുതുമുഖങ്ങളാണ്‌. ലോക്കല്‍ സെക്രട്ടറിയായി എന്‍.അനൂപിനെ തെരഞ്ഞെടുത്തു. ജാബിര്‍ ഉള്‍പ്പെടെയുളള ലോക്കല്‍ കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്ത പോസ്‌റ്ററുകള്‍ സിപിഎം സൈബര്‍ സഖാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *