കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. എം.എല്‍.എ ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വടക്കന്‍ ബംഗാളിലെ റായ്ഗഞ്ചില്‍ നിന്നുള്ള കൃഷ്ണ കല്യാണിയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികരത്തില്‍ എത്തിയശേഷം ബി.ജെ.പിയില്‍നിന്നു അഞ്ച് എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു ചേക്കേറി. കഴിഞ്ഞമാസം മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. എം.പിയുമായിരുന്ന ബാബുല്‍ സുപ്രിയോയും തൃണമൂലിലേക്കു ചുവടുവച്ചിരുന്നു.
