റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: മാലിന്യ സംസ്‌കരണം- സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തില്‍ പരിശീലനം നല്‍കുന്നു

October 28, 2021 - 2:55 pm

കോഴിക്കോട്: മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവ സംയുക്തമായാണ് പരിശീലനം നല്‍കുന്നത്. 

നവംബര്‍ 2ന് കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി  ചെയര്‍പേഴ്സണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, നഗരസഭാ സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരിശീലനം നല്‍കും. നവംബര്‍ 10ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും നവംബര്‍ 16ന് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും ഓണ്‍ലൈനായി പരിശീലനം നല്‍കും. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പിന്നീട് നേരിട്ടും പരിശീലനം നല്‍കും. 

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കുന്ന ഇ- ഗവേണന്‍സ് പരിപാടിയുടെ ഭാഗമായുള്ള പദ്ധതിയില്‍ വെബ് ആപ്ലിക്കേഷന്‍, സര്‍വ്വര്‍ എന്നിവ കെല്‍ട്രോണ്‍ കൈകാര്യം ചെയ്യും. ജില്ലയില്‍ കോര്‍പ്പറേഷനിലും നഗരസഭകളിലും ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായ 42 ഗ്രാമപഞ്ചായത്തുകളിലും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *