Tag
ന്യൂസ് ഡെസ്ക്

ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു : ഗുരുതരമായി പരിക്കേറ്റ മകളെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

February 25, 2026 - 3:09 pm

മാവേലിക്കര: കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു. മകൾക്ക് ഗുരുതര പരിക്ക്. വെട്ടിയാർ പുത്തൻവീട്ടിൽ തെക്കേതിൽ സന്തോഷ് കുമാർ (52) ആണ് മരിച്ചത്. പ്ലസ്‌ടു വിദ്യാർഥിനിയായ മകൾക്ക് ഗുരുതര പരിക്കേറ്റു. ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി പത്തിന് ശേഷം പന്തളം -മാവേലിക്കര റോഡിൽ കൊച്ചാലുംമൂട് ജംഗ്‌ഷനിൽ ആയിരുന്നു അപകടം.

സന്തോഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

അലക്ഷ്യമായി ഓടിച്ചുവന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. പൈനുംമൂട് ജംഗ്‌ഷനിലുള്ള ട്യൂഷൻ സെന്‍ററിൽ നിന്നും മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു സന്തോഷ്. ഗുരുതര പരിക്കേറ്റ സന്തോഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *