റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭാമന്ദിരത്തിൽ മലയാള ദിനാഘോഷവും പുസ്തക പ്രദർശനവും

October 29, 2021 - 7:40 pm

*പൊതുജനങ്ങൾക്കും പ്രവേശനം
മലയാള ദിനാഘോഷവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ മന്ദിരത്തിൽ മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തക പ്രദർശനം നടക്കും. നവംബർ ഒന്നു മുതൽ ഏഴു വരെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിലാണ് പ്രദർശനം നടക്കുക. സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. അപൂർവ പുസ്തകങ്ങളും അമൂല്യ രേഖകളും, നാടകങ്ങളും, പഠനങ്ങളും, സാമാജിരുടെ പുസ്തകങ്ങളും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കൃതികളും ഉൾപ്പെടുന്ന പ്രദർശനത്തിനൊപ്പം സ്വാതന്ത്ര്യസമര ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശനവും ഉണ്ടാകും. പ്രദർശനം വീക്ഷിക്കാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *