ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദീര്‍ഘിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര യാത്രാവിമാനങ്ങളുടെ വിലക്ക് നവംബര്‍ 30 വരെ നീട്ടിയതായി ഡിജിസിഎ സര്‍ക്കുലറില്‍ അറിയിച്ചു. അതേസമയം, ചരക്കുനീക്കത്തിന് തടസ്സമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിമാനസര്‍വീസുകള്‍ക്കും ഇളവുണ്ട്. നേരത്തെ ഒക്ടോബര്‍ അവസാനം വരെയായിരുന്നു വിലക്ക്. പല രാജ്യങ്ങളിലും വൈറസ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് യാത്രാനിരോധനം നവംബര്‍ 30 വരെ നീട്ടാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചത്.
