റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു

November 4, 2021 - 8:17 pm

ബീജിങ്: കൊവിഡ് ഡെല്‍റ്റ വകഭേദം ചൈനയില്‍ വ്യാപിക്കുന്നു. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയാനുള്ള ശ്രമത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടും രോഗം രാജ്യത്തുടനീളം വ്യാപിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ചൈനയിലെ 31 പ്രവിശ്യകളില്‍ 19 എണ്ണത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ബീജിങ്ങില്‍ മാത്രം ബുധനാഴ്ച ഒമ്പത് അണുബാധകള്‍ റിപോര്‍ട്ട് ചെയ്തു, നേരത്തെ രോഗലക്ഷണങ്ങളില്ലെന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ഒരു കേസ് ഉള്‍പ്പെടെയാണ് ഇത്. ഒരു അധ്യാപകന് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്‌കൂളുകളിലെ കുട്ടികളെ മുഴുവനായും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. കൊവിഡ് മഹാമാരി 2019ല്‍ ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ അന്നുണ്ടായതിനേക്കാള്‍ അതിരൂക്ഷമായ കൊവിഡ് വ്യാപനമാണ് ഇപ്പോള്‍ ചൈനയിലെ വിവിധ പ്രവിശ്യകളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *