റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പത്തനംതിട്ട: ബാലവേലയ്ക്കെതിരെ പോസ്റ്റര്‍ കാമ്പയിന്‍; സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം

November 10, 2021 - 6:16 pm

പത്തനംതിട്ട: മണ്ഡലമകരവിളക്ക്  കാലത്ത് പോലീസ്, ഫോറസ്റ്റ്, ചൈല്‍ഡ് ലൈന്‍, തൊഴില്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന നടത്തുന്നതിനും കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ബാലവേലയ്ക്കെതിരെ പോസ്റ്റര്‍ കാമ്പെയിന്‍ നടത്തുന്നതിനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തുന്നതിനും തീരുമാനിച്ചു. ജില്ലാതല ചൈല്‍ഡ് ലേബര്‍ ടാസ്‌ക്ക്ഫോഴ്സിന്റെ യോഗത്തിലാണ് തീരുമാനം.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്  അലക്സ് പി. തോമസിന്റെ അദ്ധ്യക്ഷതില്‍ ചേര്‍ന്ന  യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍,  ജില്ലാ ലേബര്‍ ഓഫീസര്‍,  അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ 8547655259,  (04682222234)  എന്ന നമ്പരില്‍ ജില്ലാ ലേബര്‍ ഓഫീസറെ വിവരം അറിയിക്കേണ്ടതാണ്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *