റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചോക്ക്‌ളേറ്റ് നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു

November 17, 2021 - 3:56 pm

മുംബൈ: മഹാരാഷ്ട്രയില്‍ ചോക്ക്‌ളേറ്റ് നല്‍കി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. കേസില്‍ അയല്‍വാസിയായ 20കാരനെ അറസ്റ്റ് ചെയ്തു. താനെ ജില്ലയിലെ രാംനഗറില്‍ നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയല്‍വാസിയായ യുവാവ് ചോക്ക്‌ളേറ്റ് നല്‍കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്സോ വകുപ്പിന് പുറമെ ഐപിസി സെക്ഷന്‍ 376 വകുപ്പും ചേര്‍ത്താണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ യോഗേഷ് ചവാന്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *