റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമലയിൽ പ്രതിദിനം അൻപതിനായിരം പേര്‍ക്ക് ദർശനാനുമതി നൽകണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ്

November 24, 2021 - 10:07 am

ശബരിമല : പ്രതിദിനം അൻപതിനായിരം തീർത്ഥാടകർക്ക് ശബരിമലയിൽ ദർശനാനുമതി നൽകണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചേക്കും . ഇപ്പോൾ 35,000 പേർക്കാണ് അനുമതി .അൻപതിനായിരമാക്കിയാലും നിയന്ത്രണങ്ങൾ പാലിച്ചുള്ള സുഗമമായ തീർത്ഥാടനത്തിന് സൗകര്യമുണ്ട്.

കൊവിഡിന് മുമ്പ് പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ ദർശനം നടത്തിയിരുന്നു.തീർത്ഥാടകരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിനാലാണ് ശബരിമലയിലും പമ്പയിലും വ്യാപാര സ്ഥാപനങ്ങൾ ലേലത്തിൽ പിടിക്കാൻ വ്യാപാരികൾ വിസമ്മതിക്കുന്നത്.കഴിഞ്ഞ ദിവസം ഷെഡ്യൂൾ തുകയിൽ നിന്ന് 50 ശതമാനം താഴ്ത്തി ലേലം വിളിച്ചിട്ടും നാമമാത്രമായ കടകളാണ് ലേലത്തിൽ പോയത്.കുത്തക ലേലത്തിനായി 218 ഇനങ്ങളാണ് ശബരിമല മുതൽ നിലയ്ക്കൽ വരെയുള്ളത്.ഇതിൽ 70 എണ്ണം മാത്രമാണ് ഇതുവരെ ലേലം കൊണ്ടത്.കടമുറികളുടെ കുത്തക ലേലത്തിൽ മാത്രം ഏകദേശം 37 കോടിയോളം രൂപയായിരുന്നു ദേവസ്വം ബോർഡിന് പ്രതിവർഷം ലഭിച്ചുകൊണ്ടിരുന്നത്. കൊവിഡ് സാഹചര്യത്തിൽ പത്ത് കോടി മാത്രമാണ് ലഭിച്ചത്.

വ്യാപാരസ്ഥാപനങ്ങളുടെയും ടോയിലറ്റ് ബ്ളോക്കുകളുടെയും ലേലം ഇന്ന് വീണ്ടും സന്നിധാനത്ത് നടക്കും.പിൽഗ്രീം സെന്ററുകൾ,ഗസ്റ്റ് ഹൗസ് എന്നിവ വഴി വാടകയിനത്തിൽ ലഭിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയും ബോർഡിന് നഷ്ടമാകുന്നു. നേരിട്ട് നെയ്യഭിഷേകം നടത്താനാകാത്തതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ കുറവാണ്. ഇതിലും വരുമാന നഷ്ടമുണ്ട്.

​ശ​ബ​രി​മ​ല​യി​ലെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​തേ​ടി​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​വീ​ണ്ടും​ ​സ​ർ​ക്കാ​രി​നെ​ ​സ​മീ​പി​ക്കും.ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ദേ​വ​സ്വം​ ​ബോ​ർ​‌​ഡ് ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​പ​മ്പ​യി​ൽ​ ​നി​ന്നു​ ​സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള​ ​പ​ര​മ്പ​രാ​ഗ​ത​ ​പാ​ത​ ​വ​ഴി​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​ക​ട​ത്തി​വി​ട​ണ​മെ​ന്ന​താ​ണ് ​പ്ര​ധാ​ന​ ​ആ​വ​ശ്യം.ഇ​ട​താ​വ​ള​ങ്ങ​ളി​ലേ​ത് ​പോ​ലെ​ ​സ​ന്നി​ധാ​ന​ത്തും​ ​വി​രി​വ​യ്ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​ണം.ജ​ല​നി​ര​പ്പ് ​താ​ഴു​ന്ന​ ​മു​റ​യ്ക്ക് ​പ​മ്പാ​ ​സ്നാ​ന​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളാ​ണ് ​ബോ​ർ​ഡ് ​സ​ർ​ക്കാ​രി​ന്റെ ​ ​മു​ന്നി​ൽ​ ​വ​യ്ക്കു​ക. ​

കൊ​വി​ഡി​ന്റെ ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നെ​യ്യ​ഭി​ഷേ​ക​ത്തി​ന് ​ഏ​ർ​പ്പ​ടു​തി​യി​രി​ക്കു​ന്ന​ ​ക്ര​മീ​ക​ര​ണം​ ​മാ​റ്റു​ന്ന​ ​കാ​ര്യം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ല.ക​ഴി​ഞ്ഞ​ ​ആ​ഴ്ച്ച​ ​ശ​ബ​രി​മ​ല​യി​ൽ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​പ​ര​മ്പ​രാ​ഗ​ത​ ​പാ​ത​യി​ൽ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.ജോ​ലി​ക​ൾ​ ​അ​വാ​സ​ ​ഘ​ട്ട​ത്തി​ലാ​ണെ​ങ്കി​ലും​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​ക​ട​ത്തി​വി​ടു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​അ​ന്തി​മ​ ​തീരു​മാ​ന​മാ​യി​ട്ടി​ല്ല.​കൊ​വി​ഡ് ​സാ​ഹ​ച​ര്യ​വും​ ​മ​ഴ​യും​ ​പ​രി​ഗ​ണി​ച്ചാ​കും​ ​ഇ​തി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​വു​ക.2021 നവംബർ 24ന് ​വൈ​കി​ട്ട് ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​കെ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ശ​ബ​രി​മ​ല​യി​ലെ​ത്തു​മെ​ന്ന് ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചി​ട്ടു​ണ്ട് പ​മ്പ​യി​ൽ​ ​യോ​ഗം​ ​ചേ​രു​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *