റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു യൂണിറ്റ് വൈദ്യുതി നൽകുമ്പോൾ കെ.എസ്ഇബിക്ക് 11 പൈസ നഷ്ടം : രാത്രികാല വൈദ്യുതിക്ക് കൂടിയ നിരക്ക് അനുവദിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെടും

November 24, 2021 - 10:03 am

തിരുവനന്തപുരം: ഒരു യൂണിറ്റ് വൈദ്യുതി നൽകുമ്പോൾ കെഎസ് ഇബിക്ക 11 പൈസയാണ് നഷ്ടം .ഇതുവച്ച് കണക്കുകൂട്ടിയാൽ കെ.എസ്.ഇ.ബിയുടെ പ്രതി​ദിന നഷ്ടം 71.50 ലക്ഷം രൂപ. ഈ നഷ്ടം സഹിച്ചാണ് വൈദ്യുതി വിതരണം ചെയ്യുന്നതെന്ന് വൈദ്യുതിനിരക്ക് കൂട്ടാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷന് നൽകുന്നതിന് മുന്നോടിയായി നടത്തിയ കണക്കെടുപ്പിൽ പറയുന്നു. ഡിസംബർ 25ന് താരിഫ് പെറ്റീഷൻ ഫയൽ ചെയ്യും.

സംസ്ഥാനത്ത് ഒന്നേകാൽ കോടി ഉപഭോക്താക്കൾക്ക് ദിവസം വേണ്ടത് 3800 മെഗാവാട്ട് വൈദ്യുതിയാണ്.ഇവിടെ ഉത്പാദിപ്പിക്കുന്നതാകട്ടെ കേവലം 1650 മെഗാവാട്ടും.ശേഷിക്കുന്നതത്രയും വൻ തുകയ്ക്ക് പുറത്തു നിന്ന് കൊണ്ടുവരികയാണ്.60 ശതമാനവും ഗാർഹിക ഉപഭോക്താക്കളാണ്.

രാത്രികാലത്തെ അമിത വൈദ്യുതി ഉപഭോഗം കാരണം 300 മെഗാവാട്ടിന്റെ കമ്മിയാണ് ദിവസവും.രാത്രികാല വൈദ്യുതിക്ക് കൂടിയ നിരക്ക് അനുവദിക്കണമെന്ന് അതിനാൽ കമ്മിഷനോട് ആവശ്യപ്പെടും.ദുർബല വിഭാഗങ്ങൾക്ക് സൗജന്യമായും കർഷകർക്കും മറ്റും കുറഞ്ഞ നിരക്കിലും വൈദ്യുതി നൽകുന്നതു മൂലവും നഷ്ടമുണ്ട്.ഇതിന് പുറമെയാണ് കുടിശികയും വരവും ചെലവും തമ്മിലുള്ള അന്തരം റെഗുലേറ്ററി കമ്മിഷൻ അംഗീകാരിക്കാത്തത് മൂലമുള്ള അധിക ബാദ്ധ്യത

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *