റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈസ്റ്റര്‍ദിനത്തിലെ സ്ഫോടനപരമ്പര: ലങ്കയില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയത് 23,000 കുറ്റങ്ങള്‍

November 25, 2021 - 10:38 am

കൊളംബോ: ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് കേസുകളില്‍ വിചാരണ തുടങ്ങി. കേസിലെ 25 പ്രതികള്‍ക്കെതിരേ ചുമത്തിയത് 23,000 കുറ്റങ്ങള്‍.2019-ലെ ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയില്‍ മൂന്നു ഹോട്ടലുകളും ക്രിസ്ത്യന്‍ പള്ളികളും ലക്ഷ്യമിട്ടു നടന്ന ചാവേര്‍ സ്ഫോടനങ്ങളില്‍ 45 വിദേശികളടക്കം 267 പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു.

എട്ടു ചാവേറുകളും സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ 25 പ്രതികള്‍ക്കുമെതിരേ 23,000 കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. 1215 സാക്ഷികളും കേസിലുണ്ട്. എന്നാല്‍, ഇത്രയധികം കുറ്റാരോപണങ്ങളും സാക്ഷികളും ഉള്‍പ്പെടുത്തിയതിന്റെ വിശ്വാസ്യതയെ പ്രതിഭാഗം അഭിഭാഷകന്‍ ചോദ്യംചെയ്തു. വ്യര്‍ഥമായ വ്യായാമമായിരിക്കും വിചാരണയെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കൊലപാതകത്തിനുള്ള ഗൂഢാലോചന, ആക്രമണത്തിനു സഹായം നല്‍കല്‍, ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *