റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

November 30, 2021 - 5:14 pm

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യസഭയിൽ ശീതകാല സമ്മേളനത്തിൽ ചോദ്യോത്തരവേളയിൽ പ്രതികരിക്കുകയായിരുന്നു മാണ്ഡവ്യ.

ഇതുവരെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല. സംശയമുള്ള കേസുകൾ അടിയന്തരമായി പരിശോധിച്ചുവരികയാണ്. കോവിഡ് പ്രതിസന്ധിക്കിടെ നമ്മൾ ഒരുപാട് പഠിച്ചിട്ടുണ്ട്. ഇപ്പോൾ, നമുക്ക് നിരവധി ലബോറട്ടറികളും വിഭവങ്ങളുമെല്ലാമുണ്ട്. ഏതു സാഹചര്യവും നേരിടാൻ നമുക്കാകും-മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്തതായുള്ള പ്രചാരണങ്ങൾ തള്ളി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രിലായത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും രംഗത്തെത്തിയിരുന്നു. എന്നാൽ, അടുത്തിടെ വിദേശത്തുനിന്ന് രാജ്യത്തെത്തിയവരുടെ ജനിതക വിശകലനം നടത്തിവരികയാണെന്നും ഇതിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *