റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ രഞ്ജിത്ത് സിനിമയുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും നടന്നു

December 6, 2021 - 9:52 pm

ആസിഫ് അലി നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് എ രഞ്ജിത്ത് സിനിമ. നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ വെച്ച് തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് നടന്നു.

മലയാള സിനിമക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. അമൽ നീരദ് അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായിരുന്ന നിഷാന്ത് സാറ്റുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രമാണ് എ രഞ്ജിത്ത് സിനിമ.

കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന റൊമാന്റിക് ത്രില്ലർ ചിത്രമായ എ രഞ്ജിത്ത് സിനിമയുടെ പൂജ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. നടൻ ടൊവിനോ തോമസ് മുഖ്യാതിഥിയായി എത്തി. ഷൂട്ടിംഗ് തിരക്കുകൾ മൂലം ആസിഫ് അലിക്കും നമിത പ്രമോദിനും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. അന്ന റെജി കോശി, ആൻസൺ പോൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

രഞ്ജി പണിക്കർ, സൈജുകുറുപ്പ്, ആൻസൺ പോൾ, ശ്യാമപ്രസാദ്, കലാഭവൻ നവാസ്, സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്, സന്തോഷ് ജോർജ് കുളങ്ങര, കൃഷ്ണ, മുകുന്ദൻ , പൂജപ്പുര രാധാകൃഷ്ണൻ, ജോഡി ഈരാറ്റുപേട്ട, ജൂവൽ മേരി, അന്ന റെജി കോശി, സബിത ആനന്ദ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബാബു ജോസഫ് അമ്പാട്ടിന്റെ സഹകരണത്തോടെ നിഷാദ് പീച്ചി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം സനോജ് വേലായുധൻ, എഡിറ്റിംഗ് മനോജ് എന്നിവർ നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് നവാഗതനായ മിഥുൻ അശോകൻ സംഗീതം പകരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *