റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹിയിലെ രോഹിണി കോടതിയിൽ സ്ഫോടനം; ഒരാൾക്ക് പരിക്കേറ്റു

December 9, 2021 - 2:34 pm

ന്യൂഡൽഹി; ഡൽഹിയിലെ രോഹിണി കോടതിയിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ലാപ്ടോപ്പ് ബാഗില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. നേരിയ സ്ഫോടനമാണ് നടന്നത്. പരിക്ക് ഗുരുതരമല്ല. കോടതി നടപടികള്‍ തുടരുന്നതിനിടെയായിരുന്നു സംഭവം. അന്വേഷണം തുടങ്ങിയെന്ന് ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു. കോടതി കെട്ടിടത്തിലെ 102ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ഒക്ടോബറില്‍ രോഹിണി കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിവെപ്പ് നടന്നിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *