റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഡലുകളുടെ മരണം കൊലപാതകമാണെന്ന്‌ സുരേഷ്‌ഗോപി എംപി രാജ്യസഭയില്‍

December 21, 2021 - 7:41 am

ന്യൂഡല്‍ഹി : കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമാണെന്ന്‌ സുരേഷ്‌ഗോപി എംപി . കരുതിക്കൂട്ടിയുളള കൊലപാതകമാണ്‌ നടന്നതെന്നും മോഡലുകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം രാജ്യസഭയില്‍ ആരോപിച്ചു. രക്ഷനേടുന്നതിനായാണ്‌ മോഡലുകള്‍ ചെറുപ്പക്കാരുടെ സഹായം തേടിയത്‌.എന്നാല്‍ ലഹരിക്കടിമയായ ആള്‍ പിന്തുടര്‍ന്ന്‌ കൊച്ചിയിലെ റോഡില്‍ വച്ച്‌ രണ്ടുമോഡലുകളെയും ഇല്ലാതാക്കുകയായിരുന്നു. ഇതിന്‌ അപകടമെന്ന്‌ പറയാവില്ലെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

മയക്കുമരുന്ന്‌ ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്ലിന്‍മേലുളള ചര്‍ച്ചയിലാണ്‌ സുരേഷ്‌ ഗോപിയുടെ ആരോപണം.കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *