റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 23/12/21 വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തും

December 23, 2021 - 11:46 am

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 23/12/21 വ്യാഴാഴ്ചതിരുവനന്തപുരത്ത് എത്തും. പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് രാവിലെ 11.05 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30 ന് പ്രതിമ അനാവരണം നിർവഹിക്കും. തുടർന്ന് അദ്ദേഹം പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മേയർ ആര്യാ രാജേന്ദ്രൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പ്രൊഫ. പി ജെ കുര്യൻ, പന്ന്യൻ രവീന്ദ്രൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനും സിഇഒയുമായ എൻ ബാലഗോപാൽ എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം 24/12/21 വെളളിയാഴ്ച രാവിലെ 10.20 ന് ഡൽഹിക്ക് മടങ്ങും. രാഷ്ട്രിപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *