റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പമ്പയില്‍ ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

January 12, 2022 - 8:13 am

പത്തനംതിട്ട : പമ്പയില്‍ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസറ്റിലായി. നിലക്കല്‍ അട്ടത്തോട്‌ നെടുങ്ങാലില്‍ കണ്ണന്‍(രഞ്‌ജിത്ത്‌-24),ഉതിമൂട്ടില്‍കണ്ണന്‍ദാസ്‌(27) എന്നിവരെയാണ്‌ ഇന്നലെ (11.01.2022) പമ്പ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ പിതാവിന്‌ മദ്യം നല്‍കിയശേഷം ആദിവാസികളായ രണ്ടുയുവാക്കളുള്‍പ്പെട്ട സംഘമാണ്‌ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. പ്രതികളെ പത്തനംതിട്ട പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. .കേസില്‍ കാഞ്ഞിരപ്പളളി പാറത്തോട്‌ സ്വദേശി ജയകൃഷ്‌ണനെ (22) 2021 നവംബറില്‍ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

വയറുവേതനയ്‌ക്ക്‌ ചികിത്സ തേടി റാന്നി താലൂക്ക്‌ ആശുപത്രിയില്‍ എത്തിയതോടെയാണ്‌ പെണ്‍കുട്ടി 8 മാസം ഗര്‍ഭിണിയാണെന്ന്‌ കണ്ടെത്തിയത്‌. കോവിഡ്‌ കാലത്ത്‌ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന കാലത്ത്‌ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നപ്പോഴാണ്‌ പീഡനം നടന്നത്‌. പെണ്‍കുട്ടിയെ മഹുളാമന്ദിരത്തിലേക്ക മാറ്റിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നാണ്‌ വിവരം. വിവാഹം കഴിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കിയ ജയകൃഷ്‌ണന്‍ പെണ്‍കുട്ടി താമസിക്കുന്ന കുടിലില്‍ നിത്യ സന്ദര്‍ശകനായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *