റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ നിയന്ത്രണം ലംഘിച്ച്‌ കോഴിക്കോട്‌ ബിജെപിയുടെ പ്രതിഷേധപരിപാടി

January 17, 2022 - 9:43 am

കോഴിക്കോട്‌ : കോവിഡ്‌ നിയന്ത്രണം ലംഘിച്ച്‌ കോഴിക്കോട്‌ ബിജെപി പ്രതിഷേധം നടത്തി. കോഴിക്കോട്‌ മുതലക്കുളം മൈതാനത്തായിരുന്നു പ്രതിഷേധ പരിപാടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, എം ടി രമേശ്‌, ജില്ലാ നേതാക്കള്‍ എന്നിവരടക്കം അഞ്ഞൂ റിലധികം ആളുകലുടെ സാന്നിദ്ധ്യം പരിപാടിയിലുണ്ടായിരുന്നു.

അതേസമയം തിരുവനന്തപുരം സിപിഎം സമ്മേളനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്തെത്തി. തിരുവനന്തപുരം സമ്മേളനങ്ങള്‍ നടന്നത്‌ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന്‌ കോടിയേരി പറഞ്ഞു. വിമര്‍ശനങ്ങളുയരുന്നത്‌ സാധാരണയാണെന്നും തിരുവായ്‌ക്ക് എതിര്‍വായില്ലാത്ത പാര്‍ട്ടിയല്ല സിപിഐഎം എന്നും കോടിയേരി തുറന്നടിച്ചു.

അതേസമയം തിരുവനന്തപുരത്ത് സിപിഐഎം നടത്തിയ മെഗാതിരുവാതിരയില്‍ ക്ഷമ ചോദിച്ച് സംഘാടക സമിതി രംഗത്തെത്തി. തിരുവാതിര നടത്തിയ ദിവസവും അതിലെ ചില വരികളും പലര്‍ക്കും വേദനയുണ്ടാക്കി.അതില്‍ ക്ഷമ ചോദിക്കുന്നതായി നന്ദിപ്രസംഗത്തില്‍ സ്വാഗതസംഘം കണ്‍ വീനര്‍ പറഞ്ഞു. . കോവിഡ്‌ വ്യാപനത്തിനിടെ കൂടുതല്‍ ആഴുകളെ പങ്കെടുപ്പിച്ചുകൊണ്ടുളള പാര്‍ട്ടി സമ്മേളനത്തിനെതിരെ പ്രതിപക്ഷ നേതാവും രമേശ്‌ ചെന്നിത്തലയും അടക്കമുളളവര്‍ രംഗത്ത്‌ എത്തിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *